Friday, May 2, 2008

പ്ലസ്‌ വണ്‍ പ്രവേശനത്തിനായി ദിവ്യയുടെ മെഡല്‍
സത്യാഗ്രഹംനീന്തലില്‍ നിരവധി തവണ ഒന്നാം സ്ഥാനം നേടിയ ദിവ്യയുടെ മെഡല്‍ സത്യാഗ്രഹം പുതുമപകര്‍ന്നു. പാലാ പോലീസ്‌ സ്‌റ്റേഷനിലെ എ.എസ്‌.ഐ. വെള്ളിയേപ്പള്ളി മണിക്കൊമ്പേല്‍ കുര്യാക്കോസിന്റെ മകള്‍ ദിവ്യയാണ്‌ നിരവധി മെഡലുകളുമായി ഡിഇഓ ഓഫീസിനു മുമ്പില്‍ പ്രതിഷേധിച്ചത്‌. പ്ലസ്സ്‌ വണ്‍ പ്രവേശനം ലഭിക്കാത്തതിനെതുടര്‍ന്നായിരുന്നു സമരം.
-------------------------------------------- 18-07-08

നേതാജി ദേശരക്ഷാ യാത്ര പാലായില്‍ഓള്‍ ഇന്ത്യാ ഫോര്‍വേര്‍ഡ്‌ ബ്ലോക്കിന്റ നേതൃത്വത്തില്‍ കാസര്‍ഗോട്ടു നിന്നും തിരുവനന്തപുരത്തേക്ക്‌ നടത്തുന്ന നേതാജി ദേശരക്ഷായാത്ര ഇന്നലെ വൈകുന്നേരം പാലായിലെത്തി. പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി ദേവരാജന്‍, ജാഥാ ക്യാപ്‌റ്റന്‍ കൈപ്പുഴ വി. റാം മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.



കെ.സി.വൈ.എം. പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ നിരീശ്വരവാദത്തിനും നിസംഗതയ്‌ക്കും നീതിനിഷേധത്തിനുമെതിരെ മൂലമറ്റത്തുനിന്നും പാലായിലേക്ക്‌ നടത്തിയ യുവജനമുന്നേറ്റയാത്ര ഇന്ന്‌ പാലായില്‍ സമാപിച്ചു.


03-05-08




-------------------------------------------------------------







കോണ്‍ഗ്രസ്‌ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്‌ കുരിശുപള്ളിക്കവലയില്‍ ഇന്ന്‌ പാലായുടെ മണ്‍മറഞ്ഞ നേതാക്കന്മാരെ അനുസ്‌മരിച്ചു. നേതാക്കന്മാരുടെ ചിത്രത്തില്‍ പുഷ്‌പാര്‍പ്പണവും നടത്തി. പ്രഫ. കെ. എം ചാണ്ടി, ജോര്‍ജ്ജ്‌ തോമസ്‌ കൊട്ടുകാപ്പള്ളി, അഡ്വ. തോമസ്‌ ആര്‍.വി.,അഡ്വ. ചെറിയാന്‍ കാപ്പന്‍, ജോസഫ്‌ മൈക്കിള്‍ മണര്‍കാട്‌, അഡ്വ. ടി.വി. ജോസഫ്‌ തുമ്പശ്ശേരി. എന്നിവരെയാണ്‌ അനുസ്‌മരിച്ചത്‌.



o3-o5-08



---------------------------------------------------------------------------------







Photo : http://www.pala.co.in/



ബി.ജെ.പി. നടത്തിയ ഹര്‍ത്താല്‍ പാലാക്കാര്‍ ആഘോഷമാക്കി.

കടകള്‍ ആരും തുറന്നില്ല.

മറ്റു കേരളീയരെപോലെ തന്നെയാണല്ലോ ഈ പാലായില്‍ ഉള്ളവരും.

ഹര്‍ത്താല്‍ അല്ലാതെ വേറെ എന്ത് പറഞ്ഞു ഓഫീസില്‍ പോകാതിരിക്കും.

പോസ്റ്റ് ഓഫീസ് പോലും തുറന്നില്ല.

വിജനമായ പാലാ നഗരം.

ബി. ജെ. പി. പ്രകടനം നടത്തി.

നാളെ വേറെ ആളുകള്‍ ഹര്‍ത്താല്‍ നടത്തും.

അതിനായി കാത്തിരിക്കാം നമ്മുക്ക്.
------------------------------------------------------------------------------




No comments: